ചേപ്പനം: കുടിവെള്ളം കിട്ടും. പക്ഷേ, നടക്കണം 300 മീറ്ററോളം. ചേപ്പനം അഞ്ചാം വാർ‌ഡിലെ കൊഴുവന്മേൽ കോളനി നിവാസികളാണ് കുടിവെള്ളം ശേഖരിക്കാൻ വർഷങ്ങളായി ദുരിത നടത്തം നടക്കുന്നത്. പലപ്പോഴും പൊതുടാപ്പും പണി മുടക്കുന്ന അവസ്ഥാണ്. അങ്ങനെ വരുമ്പോൾ കുടിനീരിനായി ദിവസങ്ങളോളം കാത്തിരിക്കണം. പഞ്ചാത്തിനും ജില്ലാ ഭരണകൂടുത്തിനും പരാതി നൽകിയിട്ടും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. കുടിവെള്ള പദ്ധതി വൈകുന്നതിൽ ജനരോക്ഷം ശക്തമാണ്.

കൊഴുവന്മേൽ കോളനിയിൽ 17കുടുംബങ്ങളാണുള്ളത്. ഇക്കഴിഞ്ഞ മാർച്ചിൽ തൃപ്പുണിത്തറ വാട്ടർ അതോറിട്ടി കോളനിയുടെ ശുദ്ധജല ക്ഷാമം പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയുടെ രൂപ രേഖയും ചെലവുമടക്കം തയ്യാറാക്കി കുമ്പളം പഞ്ചായത്തിന് നൽകിയിരുന്നു. എന്നാൽ വാട്ടർ അതോറിട്ടിയിൽ അടയ്ക്കേണ്ട തുക പഞ്ചായത്ത് നൽകിയില്ല. ഇതോടെ പൈ്പ്പലൈൻ നീട്ടുന്ന ജോലികൾ മുടങ്ങി. ഫണ്ടില്ലെന്ന കാരമാണ് അധികൃതർ പറയുന്നത്. കേന്ദ്ര പദ്ധതിയായ ജലജീവന്റെ നടത്തിപ്പും ഇതുവരെ ആരംഭിച്ചിട്ടില്ല.

44 ലക്ഷത്തിന്റെ പദ്ധതി

പരാതികളും പ്രതിഷേധ സമരങ്ങളും ശക്തമായതോടെയാണ് തൃപ്പൂണിത്തുറ വാട്ടർ അതോറിട്ടി ചേപ്പനം കുടിവെള്ള പദ്ധതി നീട്ടാൻ തയ്യാറായത്. 416000 രൂപയുടെ പദ്ധതി രൂപ രേഖയുമാണ് നിലവിൽ പഞ്ചായത്തിന് സമർപ്പിച്ചിട്ടുള്ളത്. പദ്ധതി യാഥാർത്ഥ്യമായാൽ പഞ്ചായത്തിലെ 1,5,7, 9 വാർഡുകളിലെ ഏകദേശം 150 വീടുകളിലേക്ക് കണക്ഷൻ ലഭിക്കും.

നിർദ്ധനരായ കുടുംബങ്ങളാണ് കൊഴുവന്മേൽ കോളനിയിൽ താമസിക്കുന്നത്.ഇവർക്ക് കുടിവെള്ളം എത്തിക്കാൻ

ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.

സഞ്ജയ് കുമാർ

പ്രസിഡന്റ്

ബി.ജെ.പി കുമ്പളം പഞ്ചായത്ത്

കുമ്പളം പഞ്ചായത്തിലെ വിവിധവാർഡുകളിലായി കുടിവെള്ള പൈപ്പ് നീട്ടുന്നതിന് 7ലക്ഷത്തോളം രൂപായുടെ എസ്റ്റിമേറ്റിനൊപ്പം ചേപ്പനം കൊഴുവിന്മേൽ കോളനിയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ 70000 രൂപായുടെ പദ്ധതിയും അംഗികരിച്ചിട്ടുണ്ട്. ധനകാര്യ കമ്മിഷന്റെ ഫണ്ട് ലഭിച്ചാൽ ജോലികൾ ഉടൻ ആരംഭിക്കും

സി.ടി.അനീഷ്

വാർഡ് മെമ്പർ

അഞ്ചാം വാർഡ്,ചേപ്പനം

കുമ്പളംപഞ്ചായത്തിലെ വിവിധവാർഡുകൾക്കായി ആറരലക്ഷം രൂപായുടെ കുടിവെള്ളപദ്ധതി അംഗീകരിച്ചിട്ടുണ്ട്. കൊവിഡിന്റെ നിയന്ത്രണമുള്ളതിനാലാണ് പദ്ധതി വൈകിയത്. അടിയന്തരപ്രാധാന്യം നൽകി കൊഴുവിന്മേൽകോളനിയിലേക്ക് കുടിവെള്ള പൈപ്പ് നീട്ടുന്നതിനന്റെ നടപടികൾ ആരംഭിക്കും.

സീതാചക്രപാണി,

പ്രസിഡന്റ്

കുമ്പളം പഞ്ചായത്ത്