മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പി.എൻ പണിക്കർ അനുസ്മരണ ദിനമായ ജൂൺ 19 ന് തുടങ്ങി. ഐ.വി ദാസ് ജന്മദിനമായ ജൂലായ് ഏഴിന് സമാപിക്കുന്ന രീതിയിലാണ് പരിപാടി നടപ്പിലാക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം മലയാളത്തിന്റെ കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. കവയത്രി സിന്ധു ഉല്ലാസ്, ലൈബ്രറി പ്രസിഡന്റ് എം.എം രാജപ്പൻ പിള്ള, സെക്രട്ടറി ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു.