tlc
സംസ്ഥാന ലെെബ്രറി കൗൺസിൽ സംഘടിപ്പിച്ചിട്ടുള്ള വായന പക്ഷാചരണത്തിന്റെ മൂവാറ്റുപുഴ താലൂക്ക് തല സമാപന പരിപാടികളുടെ നടത്തിപ്പിനായി രൂപികരിച്ച സംഘാടക സമിതി യോഗം താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്ക്കറിയ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സംസ്ഥാന ലെെബ്രറി കൗൺസിൽ സംഘടിപ്പിച്ചിട്ടുള്ള വായന പക്ഷാചരണത്തിന്റെ മൂവാറ്റുപുഴ താലൂക്കുതല സമാപന പരിപാടികളുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലെെബ്രറിയുടെ സഹകരണത്തോടെ താലൂക്ക് ലെെബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 7ന് വൈകിട്ട് 3ന് വാഴപ്പിള്ളി ജെ.ബി സ്കൂളിൽ വായനപക്ഷാചരണ സമാപനസമ്മേളനം നടത്തും.

സംഘാടക സമിതി രൂപീകരണ യോഗം താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്ക്കറിയ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ. ലെെബ്രറി സെക്രട്ടറി ആർ. രാജീവ് സ്വാഗതം പറഞ്ഞു. താലൂക്ക് ലെെബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി പരിപാടി വിശദീകരിച്ചു. വി.ആർ. ലെെബ്രറി പ്രസിഡന്റ് എം.എം.രാജപ്പൻ പിള്ള സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി ജോഷി സ്കറിയ (പ്രസിഡന്റ്) , എം.എം. രാജപ്പൻ പിള്ള( വെെസ് പ്രസിഡന്റ്), സി.കെ. ഉണ്ണി (സെക്രട്ടറി), ആർ. രാജീവ് ( ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

.