benny-behanan

കൊച്ചി: കേരള കോൺഗ്രസ് (എം) ജോസ് പക്ഷത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും താത്കാലികമായി മാറ്റി നിറുത്തുകയാണുണ്ടായതെന്നും യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുന്നണി ധാരണകളോട് എതിർത്തു നിൽക്കുന്നതിനാൽ മുന്നണി യോഗങ്ങളിൽ പങ്കെടുപ്പിക്കേണ്ടെന്നാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച ധാരണ പാലിച്ചാൽ ജോസ് കെ. മാണിക്ക് തിരികെ വരാം. ഏറ്റവും കൂടുതൽ കെ.എം. മാണിയെ ദ്രോഹിച്ചത് ഇടതുമുന്നണിയാണ്. മാണി യു.ഡി.എഫിന്റെ അനിഷേധ്യ നേതാവാണ്. ഇപ്പോഴെങ്കിലും മാണിയുടെ അടിത്തറ സി.പി.എം മനസിലാക്കിയതിൽ സന്തോഷമുണ്ട്.

ഇ മൊബിലിറ്റി

പദ്ധതി വഴിവിട്ട്

മുഖ്യമന്ത്രിയുടെ മകളുടെ എക്‌സാ ലോജിക് കമ്പനിയുമായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടർ ജെയ്ക് ബാലകുമാറിനുള്ള ബന്ധമാണ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇ മൊബിലിറ്റി പദ്ധതിക്കായി കരാർ നൽകാൻ കാരണം. വിശ്വസ്തനായ ഉപദേശകനെന്നാണ് എക്‌സാ ലോജിക് കമ്പനി വെബ്‌സൈറ്റിൽ ജെയ്ക് ബാലകുമാറിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. സെബി കരിമ്പട്ടികയിൽപ്പെടുത്തുകയും ജസ്റ്റിസ് ഷാ അദ്ധ്യക്ഷനായ സിറ്റിസൺ വിസിബിൾ ഫോറം തട്ടിപ്പ് കമ്പനിയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത സ്ഥാപനമാണിതെന്ന്. ബെന്നി ബെഹനാൻ പറഞ്ഞു..