ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കൊച്ചി: മഴക്കാലരോഗങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജില്ലാ ആരോഗ്യ വകുപ്പ്.

പനി, ചുമ, ജലദോഷം തുടങ്ങി കൊവിഡ് പകർച്ചവ്യാധിയോട് സമാനമായ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും വീടുകളിൽ തന്നെ കഴിയേണ്ടതാണ്.

പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ആശുപത്രികളിൽ നേരിട്ട് ചികിത്സ തേടുകയോ ചെയ്യുന്നത് രോഗവ്യാപനത്തിന്റെ വേഗതയും എണ്ണവും കൂടുന്നതിന് ഇടയാക്കും.
സമൂഹ വ്യാപനത്തിനും കാരണമാവും.

രോഗലക്ഷണങ്ങൾ ഉള്ളവർ പ്രദേശത്തെ
ആശ/ ആരോഗ്യ പ്രവർത്തകർ/ആരോഗ്യ കേന്ദ്രം തുടങ്ങിയവരുമായി ഫോണിൽ ബന്ധപ്പെട്ട് അവരിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കണം.