പറവൂർ: ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി നൽകുന്ന സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി കെ.എസ്.യു പറവൂർ താലൂക്ക് കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ ടിവി വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു, ഡെന്നി തോമസ്, ഷാരോൺ പനയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.