പറവൂർ : മത്സ്യത്തൊഴിലാളിയായ കുടിയാകുളങ്ങര ചൂളക്കപ്പറമ്പിൽ ദിലീപിന്റെ വഞ്ചിയും വലയും ബുധനാഴ്ച രാത്രി മോഷണം പോയി. വീടിനോട് ചേർന്ന് കടവിൽ കെട്ടിയിട്ടിരുന്നതാണ്. രാത്രിയിൽ മത്സ്യബന്ധനത്തിനു പോകാൻ ചെന്നപ്പോഴാണ്‌ വഞ്ചി കാണാതായ വിവരം അറിയുന്നത്. വീടിനോട് ചേർന്നുള്ള ഷെഡിലുണ്ടായിരുന്ന തുഴയും നഷ്ടപ്പെട്ടിട്ടുണ്ട്. പറവൂർ പൊലീസ് സ്റ്റേഷനിലും ഫിഷറീസ് ഓഫീസിലും പരാതി നൽകി.