പറവൂർ : സർക്കാർ നിശ്ചയിച്ച കൊവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ കഴിയുന്ന പള്ളികളിൽ മാത്രം വെള്ളിയാഴ്ച ജുമുഅ നമസ്കാരം നടത്താൻ തീരുമാനിച്ചു. മറ്റു നമസ്കാരങ്ങൾക്കും പങ്കെടുക്കുന്നവരെ പരിമിതപ്പെടുത്തും. പറവൂർ മേഖലയിലെ മഹല്ല് പ്രതിനിധികൾ പങ്കെടുത്ത കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പട്ടാളം പള്ളിയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ഷാജഹാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.ബി. കാസിം, കെ.കെ. ഇബ്രാഹിം, പി.എ. ബഷീർ വാണിയക്കാട്, മെഹബൂബ് തത്തപ്പിള്ളി, ഷംസുദീൻ ചേന്ദമംഗലം, അബ്ദുൽ കരിം പാറപ്പുറം, ഷഹീദ് വടക്കുംപുറം, കെ.എ. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.