അങ്കമാലി: ഐ.സി.ഡി.എസ് അങ്കമാലി പ്രോജക്ടിന് കീഴിൽ കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളലേക്ക് ഏഴാംതീയതിവരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് പ്രോജക്ട് ഓഫീസർ എൻ. ദേവി അറിയിച്ചു. കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി ഓഫീസിൽ തിരക്ക് ഒഴിവാക്കേണ്ടതിനാൽ അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി കാര്യാലയം, ബ്ലോക്ക് ഓഫീസ് ബിൽഡിംഗ്, ടി.ബി. ജംഗ്ഷൻ അങ്കമാലി എന്ന വിലാസത്തിൽ തപാലിൽ അയക്കണം. കഴിഞ്ഞ മാർച്ചിൽ അപേക്ഷകൾ സ്വീകരിച്ച് വരവേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അപേക്ഷ നൽകാൻ കഴിയാതെ പോയവർക്കാണ് ഇപ്പോൾ അവസരം നൽകുന്നത്. മാർച്ചിൽ അപേക്ഷിച്ചവർ വീണ്ടും നൽകേണ്ടതില്ല.