തോപ്പുംപടി: ഫോർട്ടുകൊച്ചി, തോപ്പുംപടി, മട്ടാഞ്ചേരി ആനവാതിൽ തുടങ്ങിയ സ്ഥലങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശമാകെ അടച്ചുപൂട്ടി. ഫോർട്ടുകൊച്ചിയിൽ താനയിൽ നിന്നും ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിയ യുവാവിനും തോപ്പുംപടി ബി.എസ്.എൻ.എൽ ഓഫീസിനു പുറകിലെ വീട്ടിലെ നാലു പേർക്കും മട്ടാഞ്ചേരി ആനവാതിലിൽ ഒരു യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.

തോപ്പുംപടി മാർക്കറ്റും ഇന്നലെ അടച്ചു. ബിവറേജസും കടകളുംതുറന്നില്ല. മരണം, ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്നവരെ മാത്രമാണ് ഇന്നലെ പൊലീസ് കടത്തിവിട്ടത്. വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.

പാൽ - പത്രവിതരണക്കാരെയും ഈ വഴി പൊലീസ് കടത്തിവിടുന്നില്ല. വരും ദിവസങ്ങളിൽ നിയന്ത്രണം കൂടുതൽ കർക്കശമാക്കും. ഫോർട്ടുകൊച്ചിയിലെ രോഗിയായ യുവാവ് പോയ കാനറബാങ്കും ബാർബർഷോപ്പും പൂട്ടി.