മൂവാറ്റുപുഴ: വെള്ളൂർക്കുന്നം- കീച്ചേരിപ്പടി ബൈപ്പാസ് റോഡിൽ അപകടം പതിഞ്ഞിരിക്കുന്നു.വെള്ളൂർക്കുന്നം- വെള്ളൂർക്കുന്നം- കീച്ചേരിപ്പടി ബൈപ്പാസ് റോഡിൽ ഹനുമാൻ കോവിലിനടുത്ത് കൊടും വളവിൽ രൂപപെട്ട വൻ കുഴിയാണ് യാത്രക്കാർക്ക് അപകട ഭീക്ഷണിയാകുന്നത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ പതിവായതോടെ നാട്ടുകാർ കുഴിയുടെ മുകളിൽ പൈപ്പ് നാട്ടി മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. മഴ പെയ്ത് റോഡു നിറയെ വെള്ളമാകുന്നിടത്ത് പൊട്ടിയ പൈപ്പു കക്ഷണം നോക്കുകുത്തിയായി സ്ഥാപിച്ച ശേഷം ബന്ധപ്പെട്ടവർ മാറി നിൽക്കുന്ന സ്ഥിതിയാണുള്ളത് .
#കുഴി രൂപപെട്ടത് പൈപ്പ് ലൈൻ പൊട്ടിയതിനാൽ
ഇതിലെ കടന്നു പോകുന്ന വാട്ടർ അതോറിറ്റിയുടെ മെയ്ൻ പൈപ്പ് ലൈൻ പൊട്ടിയാണ് വൻ കുഴി രൂപപെട്ടത് . പൊട്ടിയ പൈപ്പുകളുടെ കേടുപാടുകൾ തീർത്തതല്ലാതെ റോഡിന്റെ അപകടക്കെണി മാറ്റുന്നതിന് ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിച്ചില്ല .
#ആവശ്യം ഉന്നയിച്ചിട്ടും നടപടി എടുത്തില്ല
മഴക്കാലമെത്തുന്നതിന് മുമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ആരും തന്നെ നടപടിയെടുത്തില്ല. ഇതിനിടെ മൂവാറ്റുപുഴ -തൊടുപുഴ റോഡിൽ മില്ലുംപടി വളവിലെ കുഴിയും അപകടങ്ങൾ സൃഷ്ടിക്കുകയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.