മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 9ാം വാർഡിലെ 65ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. 18 വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച അങ്കണവാടി ചെറുകപ്പിള്ളി സുൽഫി സൗജന്യമായി നൽകിയ 3 സെന്റ് സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 650 സ്‌ക്വയർ ഫീറ്റ് ഇരുനില കെട്ടിടം പഞ്ചായത്തിന്റെ 18 ലക്ഷം രൂപ തനതുഫണ്ട് ചിലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടന യോഗത്തിൽ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.എം. അബൂബക്കർ, മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ, പഞ്ചായത്ത് മെമ്പർ മാത്യൂസ് വർക്കി, പി.എ. അനിൽ എന്നിവർ സംസാരിച്ചു.