പറവൂർ : ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാട്ടുപുറം പാലത്തിന് 2017ൽ ഭരണാനുമതി ലഭിച്ചതാണെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. 2015 -16 ലും, 2016 -17 ലും സംസ്ഥാന ബഡ്ജറ്റിൽ പാലം ഉൾപ്പെടുത്തിയിരുന്നതാണ്. കിഫ്ബിയിലേക്കു മാറ്റിയതാണ് കാലതാമസത്തിന് കാരണമായത്. 2017 ൽ ഭരണാനുമതി ലഭിച്ച ഉടനെ ഇൻവെസ്റ്റിഗേഷൻ നടപടി പൂർത്തിയാക്കിയതാണ്. കിഫ്ബിയിലേക്ക് മാറ്റിയതതോടെയാണ് പ്രത്യേകാനുമതി വേണ്ടിവന്നത്. സ്ഥലമെടുപ്പ് നടപടി പൂർത്തിയാക്കിയാലേ കിഫ്‌ബി നടപടിക്രമങ്ങൾ അനുസരിച്ചു ടെൻഡർ നടപടികൾ നടത്താൻ അനുവദിക്കുകയുള്ളു. പാലത്തിനു ഭരണാനുമതി കിട്ടിയതിലും കിഫ്‌ബി അനുമതി കിട്ടിയതിലും ചേന്ദമംഗലം പഞ്ചായത്തിന് യാതൊരു പങ്കുമില്ല. പഞ്ചായത്ത് ആവശ്യപെട്ടിട്ടല്ല പാലം അനുവദിച്ചത്. എം.എൽ.എ എന്ന നിലയിൽ നടത്തിയ നിരന്തരമായ ശ്രമത്തെത്തുടർന്നാണ് ഇത് സാദ്ധ്യമായതെന്നും എം.എൽ.എ പറഞ്ഞു.