കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെ പുതിയ മന്ദിരം എം.എൽ.എ വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗൗരി വേലായുധൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.കെ അയ്യപ്പൻകുട്ടി, ജോർജ് ഇടപ്പരത്തി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ പ്രഭാകരൻ, അമ്മുക്കുട്ടി സുദർശനൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ് മാത്യു, എക്സിക്യൂട്ടീവ് എൻജിനീയർ ടി.എൻ മിനി, ബി.ഡി.ഒ ജെ.ആർ ലാൽ കുമാർ ബ്ളോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. 2 കോടി 10 ലക്ഷം മുടക്കി ആധുനിക സൗകര്യത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.