smartphone
ഓൺലൈൻ വിദ്യഭ്യാസത്തിനായി വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോണിന്റെ വിതരണോദ്ഘാടനം മുൻ പായിപ്ര പഞ്ചായത്തു പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്സ് ഫോണുകൾ വിതരണം ചെയ്തു. പായിപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി പത്തോളം ഫോണുകൾ വിതരണം ചെയ്തത്. മൂവാറ്റുപുഴ വനിതാ ഇസ്ലാമിയ കോളേജിൽ നടന്ന ചടങ്ങിൽ കെ.എച്ച്. സിദ്ധീഖ് വിതരണോദ്ഘാടനം നടത്തി. മാനേജർ വി.എം.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സബാഹ് ആലുവ, വി.എം.സൈനുദ്ദീൻ ,കെ.പി.റസാഖ് ,തുടങ്ങിയവർ സംസാരിച്ചു.