തൃപ്പൂണിത്തുറ: ബി.ജെ.പി തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു. എൻ.എസ്.എസ് സ്കൂളിനു സമീപം ആരംഭിച്ച ഓഫീസ് ബി.ജെ. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ അദ്ധ്യക്ഷനായി. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്.മേനോൻ, സംസ്ഥാന കൗൺസിൽ അംഗം മേഘനാഥൻ, മുൻസിപ്പൽ പ്രതിപക്ഷനേതാവ് രാധിക വർമ്മ, എ.ആർ മോഹനൻ ,ആർ സജികുമാർ എന്നിവർ സംസാരിച്ചു.