തൃക്കാക്കര : കാക്കനാട് വനിതാ ജയിലിൽനിന്ന് മൂന്ന് തടവുകാർ രക്ഷപെടാൻ ശ്രമിച്ചു. മൂവരെയും ജയിൽവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏറ്റുമാനൂരിൽ മൊബൈൽ മോഷണം നടത്തിയ കേസിലെ പ്രതികളായ റഹീന, ഷീബ, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസിൽ പ്രതിയായ ഇന്ദു എന്നിവരാണ് ജയിലിൽനിന്ന് ഓടിപ്പോകാൻ ശ്രമിച്ചത്. കാക്കനാട് ജയിലിൽ ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
മാലിന്യം പുറത്തേക്ക് തള്ളാൻ കൊണ്ടുവന്ന സമയത്ത് ഇവർ ജയിൽ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഓടിപ്പോകുകയായിരുന്നു. എന്നാൽ ജയിൽ ജീവനക്കാർ മൂന്ന് വനിതാ തടവുകാരെയും കാക്കനാട് വ്യവസായ മേഖലയ്ക്ക് സമീപത്ത് വച്ച് പിടികൂടി. ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചതിന് വനിതാ തടവുകാർക്കെതിരെ ജയിൽ അധികൃതരുടെ പരാതിയെത്തുടർന്ന് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.