മൂവാറ്റുപുഴ: കൊവിഡിനെ അതിജീവിക്കാൻ ഓൺലൈൻ ചലച്ചിത്രോത്സവം സംഘടിപ്പിക്കാൻ ഇന്ത്യൻ ഫിലിം സൊസൈറ്റി ഫെഡറേഷന്റെ കേരളാ ഘടകം മധ്യമേഖലാ ഓൺ ലൈൻ യോഗം തീരുമാനിച്ചു. ചെറുതും വലുതുമായ മലയാളവും, വിദേശ ചിത്രങ്ങളുമുൾപ്പടെ 10 ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവം ജൂലായിൽ നടത്തും. ദേശീയ ഉപാദ്ധ്യക്ഷൻ വി.കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. റീജനൽ സെക്രട്ടറി മോഹൻകുമാർ, പി.പ്രേമചന്ദ്രൻ , തോമസ് വി .ഐ, പ്രകാശ് ശ്രീധർ ,അഡ്വ. ബി.അനിൽ,( മൂവാറ്റുപുഴ ഫിലിം സൊസൈറ്റി) രാജേന്ദ്രൻ(തൊടുപുഴ) ജോസഫ്(കട്ടപ്പന) റിജോയി ( കൊടുങ്ങല്ലൂർ) ചെറിയാൻ ജോസഫ്( തൃശൂർ) ജ്യോതി നാരായണൻ, അനൂപ് വർമ( കൊച്ചിൻ) ഫാദർ.ബെനഡിക്ട്(തൃശൂർ) സാബു കാലടി, സന്തോഷ്കുമാർ (പെരുമ്പാവൂർ) അച്ചുത നുണി, അങ്കമാലി, ഷാജി തൃശൂർ) എന്നിവർ സംസാരിച്ചു.