ksef-derna-paravur-
പറവൂർ അസിസ്റ്റന്റ് രജിസ്റ്റാർ ഓഫീന് മുന്നിൽ കെ.സി.ഇ.എഫ് നടത്തിയ ധർണ എം.ജെ. രാജു ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, സഹകരണ മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.സി.ഇ.ഫ് പറവൂർ താലൂക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ പറവൂർ അസിസ്റ്റന്റ് രജിസ്റ്റാർ ഓഫീന് മുന്നിൽ ധർണ നടത്തി. പറവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് നന്മ ദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഇ.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. ജോർജ്ജ്, കെ.പി. കൃഷ്ണൻ, പ്രിൻസൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.