intuc
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ ഭരണത്തിനെതിരെ ഐ.എൻ.ടി.യു.സി വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാളകം പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി.പി എൽദോസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ ഭരണത്തിനെതിരെ ഐ.എൻ.ടി.യു.സി വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാളകം പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി എൽദോസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജിജോ പാപ്പാലിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി റീജീയണൽ പ്രസിഡന്റ് ജോൺ തെരുവത്ത് മുഖ്യ പ്രഭാക്ഷണം നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ: കെ.എം. സലിം, ഐ.എൻ.ടി.യു.സി ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഒ ജോർജ് , ബ്ലോക്ക് ഭാരവാഹികളായ കെ.എം മാത്തുക്കുട്ടി, എ.സി എൽദോസ്,ആർ.രാമൻ,ബേസിൽ കെ പൗലോസ്, തോമസ് ഡിക്രൂസ്, കെ.വി ജോയി,കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ്,സി.വൈ ജോളിമോൻ , ഒ വി ബാബു, ബിനോ കെ ചെറിയാൻ, എന്നിവർ സംസാരിച്ചു.