പറവൂർ : കേരള വാട്ടർ അതോറിറ്റിയുടെ ചൊവ്വര ജലശുദ്ധീകരണ ശാലയിലെ മോട്ടോർപമ്പുസെറ്റിന്റെ തകരാർ മൂലം പമ്പിംഗ് നിറുത്തിയതിനാൽ പറവൂർ നഗരസഭ, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ എന്നീ പഞ്ചായത്തുകളിൽ കൂടിവെള്ളവിതരണം തടസപ്പെട്ടിരിക്കുകയാണെന്ന് സബ്ഡിവിഷൻ അസി. എക്സി. എൻജിനീയർ അറിയിച്ചു.