അങ്കമാലി: സർക്കാരിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ അങ്കമാലി എക്സൈസ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വൈസ് പ്രസിഡന്റ് ഷൈബി പാപ്പച്ചൻ അറിയിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്യും.