കൊച്ചി: ജില്ലാ ഭരണ കൂടത്തിന്റേയും ആരോഗ്യവകുപ്പിന്റേയും നിർദ്ദേശാനുസരണം കേരള മർച്ചന്റ്‌സ് ചേംബർ ഒഫ്‌ കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ വ്യാപാരികളുടെയും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരുടെയും റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് സംഘടിപ്പിച്ചു.

26പേരുടെ സ്രവം പരിശോധനക്കായി മെഡിക്കൽ ടീം ശേഖരിച്ചു. സംഘടനാ പ്രസിഡന്റ് ജി.കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം.വിപിനും മറ്റുഭാരവാഹികളും സന്നിഹിതരായിരുന്നു.