കൊച്ചി: ഉന്നതവിദ്യാഭ്യാസത്തെ തകർക്കുന്ന, സ്ഥിരാദ്ധ്യാപക തസ്തികകൾ ഇല്ലാതാക്കുന്ന ഏപ്രിൽ ഒന്നിലെ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് പ്രൊഫ.എം.കെ.സാനു ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് പി .ജി വെയ്റ്റേജ് അനാവശ്യമാണെന്ന് പറയുന്നത്. ഗവേഷണത്തിന്റെയും ഉയർന്ന ക്ളാസുകളിലെയും നിലവാരമുറപ്പാക്കുവാൻ ഇത് ആവശ്യമാണ്. യുണൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്ട് കോളജിയേറ്റ് എജ്യുക്കേഷൻ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അകിൽ മുരളി, സൗമിത്ത് സഹദേവൻ, ശിവ്ദത്ത് എം .കെ, നിഖിൽ സജി തോമസ് എന്നിവർ സംസാരിച്ചു