dr-mukundan
ഡോക്ടേഴ്‌സ് ദിനത്തിൽ ആലുവ ലക്ഷ്മി നഴ്‌സിംഗ് ഹോം സ്ഥാപകനും ആലുവയിലെ ജനപ്രിയ ഡോക്ടറുമായ എം.എൻ. മുകുന്ദനെ ആലുവ ശ്രീനാരായണ ക്ലബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ, സെക്രട്ടറി കെ.എൻ. ദിവാകരൻ എന്നിവർ പൊന്നാടഅണിയിച്ച് ആദരിക്കുന്നു

ആലുവ: ആലുവ ലക്ഷ്മി നഴ്‌സിംഗ് ഹോം സ്ഥാപകനും ആലുവയിലെ ജനപ്രിയ ഡോക്ടറുമായ എം.എൻ. മുകുന്ദനെ

ഡോക്ടേഴ്‌സ് ദിനത്തിൽ ആലുവ ശ്രീനാരായണ ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ, സെക്രട്ടറി കെ.എൻ. ദിവാകരൻ എന്നിവർ ചേർന്ന് പൊന്നാടഅണിയിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ട്രഷറർ കെ.ആർ. ബൈജു എന്നിവർ സംബന്ധിച്ചു.

ഡോ. എം.എൻ മുകുന്ദനെ എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോന്റ നേതൃത്വത്തിൽ ആദരിച്ചു. മുൻ ആരോഗ്യമന്ത്രി എ.സി. ഷണ്മുഖദാസിന്റെ നാമത്തിലുള്ള മെമന്റോ സമ്മാനിച്ചു. എൻ.സി.പി ആലുവ മുൻ ബ്ലോക്ക് പ്രസിഡന്റ് രാജു തോമസ്, നഫ്‌സിന് നൗഷാദ് എന്നിവർ പങ്കെടുത്തു.