കിഴക്കമ്പലം: സെന്റ് ജോസഫ് സ്‌കൂളിലെ എസ്.എസ്.എൽ.സി 1991 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ടിവി കൾ നൽകി. 10 സ്മാർട്ട് ടിവി സ്‌കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരീക്കലും,ഹെഡ്മിസ്ട്രസ് ഗ്രേസ്സി ജോസഫും ചേർന്ന് ഏ​റ്റുവാങ്ങി.വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മൊഫ്യൂസിൽസിന്റെ ചാരി​റ്റി മിഷൻ ആയ 'ഒയാസിസ് ' ആണ് സന്നദ്ധ പ്രവർത്തനത്തിന് മുൻ കൈയ്യെടുത്തത്.