കൊച്ചി: മുളവുകാട് പഞ്ചായത്തിൽ നിർമ്മിക്കുന്ന എസ്.സി, എസ്.ടി കമ്മ്യൂണിറ്റി ഹാളിന് മുളവുകാട് സ്വദേശിയായിരുന്ന നവോത്ഥാന നായകൻ കെ.പി.വള്ളോന്റെ പേര് നൽകണമെന്ന് നവോത്ഥാന സമിതി മുളവുകാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കൊച്ചി രാജ്യത്തെ എം.എൽ.സി ആയിരുന്ന കെ.പി.വള്ളോന്റെ ശ്രമഫലമായാണ് എറണാകുളത്ത് ഹരിജൻ ഹോസ്റ്റൽ സ്ഥാപിച്ചത്.അധ:കൃതർ എന്ന മാസികയും അദ്ദേഹം പുറത്തിറക്കി. വസൂരി രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ 40ാം വയസിൽ അദ്ദേഹവും ഈ രോഗം പിടിപെട്ട് മരിക്കുകയായിരുന്നു. കെ.പി.വള്ളോന്റെ പേരിൽ കൊച്ചിയിലൊരിടത്തും സ്മാരകമില്ലാത്ത സാഹചര്യത്തിൽ പുതിയ കമ്മ്യൂണിറ്റി ഹാളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് നവോത്ഥാന ശക്തി യൂണിറ്റ് ഭാരവാഹികളായ ഹർഷൻ പി.ബി, ജോണി ജോസഫ്, ദേവദാസ് പി.എസ്,സിദ്ധാർത്ഥൻ, ബാബു, എം.കെ.വിജയചന്ദ്രൻ എന്നിവർ പറഞ്ഞു