ആലുവ: എടത്തല സഹകരണ ബാങ്കിന്റെ തേവക്കൽ സഹകരണ ഭവനിൽ ആരംഭിച്ച 'സഹകരണ അങ്ങാടി' സൂപ്പർ മാർക്കറ്റ് പ്രസിഡന്റ് സി.എം. അബ്ദുൾ സിയാദ് തുറന്നുകൊടുത്തു. വൈസ് പ്രസിഡന്റ് എം.കെ. സിദ്ധീഖ്, ഡയറക്ടർമാരായ ഇ.കെ. ഷറഫുദീൻ, ഷംസുദീൻ കിഴക്കേടത്ത്, പഞ്ചായത്ത് അംഗം കെ.എസ്. സറീന, ബാങ്ക് സെക്രട്ടറി എം.പി. റഫീക്ക് എന്നിവർ സംബന്ധിച്ചു. ബാങ്ക് നേരിട്ട് നടത്തുന്ന സൂപ്പർ മാർക്കറ്റിൽ പൊതുവിപണിയിലേക്കാൾ കുറഞ്ഞനിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കും.