photo
ഇന്ധന വിലവർദ്ധനവിനെതിരെ വാഹനങ്ങൾ തടഞ്ഞ് യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധസമരം നടത്തുന്നു

വൈപ്പിൻ: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ പതിനഞ്ച് മിനിറ്റ് നേരം വാഹനങ്ങൾ തടഞ്ഞിട്ട് പ്രതിഷേധ സമരം നടത്തി . യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം കമ്മിറ്റിയാണ് സമരം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി ഉദ്ഘാടനം ചെയ്തു .അഡ്വ .വിവേക് ഹരിദാസ്, ബെന്നി ബെർണാഡ്, ജോസി കണിയാംപുറം, അഡ്വ .ലീഗീഷ് സേവ്യർ, ഐ എക്സ് നിക്‌സൺ തുടങ്ങിയവർ നേതൃത്വം നൽകി .