അങ്കമാലി: കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ച അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡി​ന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. ഇന്നലെ നാല് സർവ്വീസുകൾ നടത്തി​.

22 ഓളം ജീവനക്കാർ ക്വാറന്റൈനി​ൽ പോയതുകൊണ്ടാണ് സർവ്വീസ് പൂർണ്ണതോതിൽ പുന:സ്ഥാപിക്കാനാകാത്തത്. 30 സർവ്വീസുകളാണ് ലോക്ക് ഡൗണിനു ശേഷം ഓടിക്കൊണ്ടിരുന്നത്.ഇന്ന് മുതൽ കൂടുതൽ സർവ്വീസുകൾ നടത്താനാകുമെന്നാനാണ് പ്രതീക്ഷിക്കുന്നതെന്ന് എ.ടി.ഒ അറിയിച്ചു.