തൃക്കാക്കര : തൃക്കാക്കര നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി നഗര സഭയെ പ്രതീകാത്മകമായി തൂക്കി വിറ്റ് സമരം നടത്തി. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ് സുജിത് അദ്ധ്യക്ഷത വഹിച്ചു .ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,പി.കെ അബ്ദുൽ റഹ്മാൻ,പി.ഐ മുഹമ്മദാലി, സി.സി വിജു,ഷാജി വാഴക്കാല, എം.ഒ വർഗീസ്, ഉണ്ണി കാക്കനാട് തുടങ്ങിയവർ സംസാരിച്ചു.