നെടുമ്പാശേരി: ലോക്ക് ഡൗണിൽ ജൂൺ 30 വരെ കൊച്ചി വിമാനത്താവളം വഴി കേരളത്തിലെത്തിത് 55,293 പേർ.
കുടുങ്ങിക്കിടന്ന പ്രവാസികളുമായി മേയ് എഴിനാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ വിമാനം വന്നത്. പിന്നീട് വിവിധ രാജ്യങ്ങളിൽ നിന്നായി 322 വിമാനങ്ങളെത്തി.
എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസുമാണ് കൊച്ചിയിലേക്ക് കൂടുതൽ സർവീസ് നടത്തിയത്.
ബ്രിട്ടീഷ് എയർവെയ്‌സ്, സ്വിസ് എയർ വിമാനങ്ങൾ ഇവിടെ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകാനുമിറങ്ങി. ഗൾഫിലെ വിവിധ ആശുപത്രികളിലേക്കായി 1500 ആരോഗ്യ പ്രവർത്തകർ നെടുമ്പാശേരിയിൽ നിന്നും യാത്രയായി.
മെയ് 25 മുതൽ ആഭ്യന്തര സർവീസുകളും നെടുമ്പാശ്ശേരിയിൽ നിന്നും പുനരാരംഭിച്ചിരുന്നു.