തൃക്കാക്കര : എസ്.എൻ.ഡി.പി യോഗം സൗത്ത് ശാഖാ വനിതാ സംഘം പഠനോപകരണ വിതരണം നടത്തി. ഇൻഫോപാർക്ക് എസ്.ഐ എ.എൻ ഷാജു എസ്.എസ്.എൽ.സി പരീക്ഷക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്ധാർത്ഥികളായ ഐശ്വര്യ സാജുവിനും, നന്ദന സാബുവിനും മൊമന്റോ നൽകി ഉത്‌ഘാടനം ചെയ്തു.
വനിതാ സംഘം പ്രസിഡന്റ് മിനി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാട്, വൈസ് പ്രസിഡന്റ് കെ.എൻ രാജൻ, സെക്രട്ടറി വിനീസ് ചിറക്കപ്പടി, വനിതാ സംഘം സെക്രട്ടറി, പ്രസന്ന സുരേഷ്, കൗൺസിലർ ലിജി സുരേഷ്, അശോകൻ നെച്ചിക്കാട്ട്, അഭിലാഷ് എം.ബി, ഷാൽബി ചിറക്കപ്പടി, പ്രശാന്ത് അമ്പാടി, ബിന്ദു സുരേഷ്, വാവേശരി സുരേന്ദ്രൻ, ഷനില സലിം, രതി ഉദയൻ, കുമാരി പ്രഭാകരൻ, എന്നിവർ നേതൃത്വം നൽകി