ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എൻ.സി.പി എടത്തല മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാമിന്റെ മകൾ അസ്മിനെ എൻ.സി.പി ആലുവ ബ്ലോക്ക് കമ്മിറ്റി ആദരിച്ചു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ ഉപഹാരം കൈമാറി. ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ, എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, റസാക്ക്, അബ്ദുൾ സലാം, ഹാരിസ് മിയ എന്നിവർ പങ്കെടുത്തു.