നെടുമ്പാശേരി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ ഉൾപ്പെട്ടവർക്ക് സി.പി.എം രക്ഷാകവചം തീർക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശൻ എം.എൽ.എ പറഞ്ഞു. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുന്നുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുന്നുകര വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസൂത്രിതമായ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡൻറ് സി.യു. ജബ്ബാർ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. സുധീർ, ഭാരവാഹികളായ പി.പി. സെബാസ്റ്റ്യൻ, എം.എ. അബ്ദുൽ ജബ്ബാർ, സി.എ. സെയ്തുമുഹമ്മദ്, ഷജിൻ ചിലങ്ങര, സി.എം. മജീദ്, ടി.പി. രാധാകൃഷ്ണൻ, സി.ടി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, പി.വി തോമസ്, ടി.കെ അജികുമാർ, രഞ്ജിനി അംബുജാക്ഷൻ, എം.കെ ഷാജി, അനിൽ ആർ നായർ തുടങ്ങിയവർ സംസാരിച്ചു.