കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ഒരാളുടെ നില അതീവ ഗുരുതരം. ജൂൺ 19ന് കുവൈറ്റിൽ നിന്നുവന്ന 51 വയസുള്ള എറണാകുളം തുരുത്തി സ്വദേശി കൊവിഡ് ന്യൂമോണിയ ബാധിച്ചു ഐ.സി.യുവിലാണ്. ഇന്നലെ മെഡിക്കൽ കോളേജ് പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇയാളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ദീർഘനാളായുള്ള പ്രമേഹരോഗം അനിയന്ത്രിതമായി തുടരുന്നതാണ് നില വഷളാകാൻ കാരണമെന്നും കുറിപ്പിൽ പറയുന്നു.