കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ കൊവിഡ് ലക്ഷണവുമായി ചികിത്സ തേടിയത് 5,618 പേർ. ഇവരിൽ 284 പേർക്ക് രോഗം സ്ഥിരീകരിച്ചു. 106 പേർക്കായിരുന്നു തീവ്രലക്ഷണങ്ങൾ. മരണം ഒന്നു മാത്രം.
മെഡിക്കൽ കോളേജിലെ 60 ശതമാനം ജീവനക്കാരും കൊവിഡ് ഡ്യൂട്ടിയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ചത്തെ ഡ്യൂട്ടിക്ക് ശേഷം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് വീണ്ടും ഡ്യൂട്ടി. ആംബുലൻസുകൾ, മെഡിക്കൽ ഉപകരണങ്ങളുടെ സുഗമായ പ്രവർത്തനം ഉറപ്പാക്കാൻ എൻജിനീയർമാർ തുടങ്ങിയവർ ഉൾപ്പെടെ പൂർണസമയവും പ്രവർത്തിക്കുന്നുണ്ട്.
ഐ.സി.യുവിൽ പ്രവേശിപ്പിച്ചവർ : 106
ഇവരിൽ കൊവിഡ് സ്ഥിരീകരിച്ചത് : 39
ചികിത്സക്കെത്തിയ വിദേശികൾ : 20
പരിശോധിച്ച സാമ്പിളുകൾ : 8,218
സിബി നാറ്റ് പരിശോധന : 356
ആകെ ഡോക്ടർമാർ : 208
പ്രതിദിന കൊവിഡ് ഡ്യൂട്ടി : 65
ഹൗസ് സർജന്മാർ : 94
ലാബോറട്ടറിയിൽ : 32
ആകെ നഴ്സുമാർ : 270
പ്രതിദിന ഡ്യൂട്ടിയിൽ : 132
അസിസ്റ്റന്റുമാർ : 85
ശുചീകരണത്തിന് : 80
എടുത്ത എക്സ്റേ : 750
സി.ടി സ്കാൻ : 60
സീറം പരിശോധന : 4,200
ഗൈനക്കോളജി വിഭാഗം
ചികിത്സ തേടിയവർ : 40
സാധാരണ പ്രസവം : 6
സിസേറിയൻ : 7
ആശുപത്രി വിസ്തീർണം : 4,63,510
കൊവിഡിന് മാത്രം : 76 %