പള്ളുരുത്തി: ചെല്ലാനത്ത് മത്സ്യബന്ധനവള്ളത്തിന്റെ എൻജിൻ സാമൂഹ്യവിരുദ്ധർ തകർത്തു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ഒറ്റമശേരി കുന്നുമ്മേൽ വീട്ടിൽ സോളമന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കഴിഞ്ഞദിവസം ഇയാളുടെ വള്ളത്തിൽ വൻതോതിൽ ചെമ്മീൻ ചാകര ലഭിച്ചിരുന്നു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കണ്ണമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.