പനങ്ങാട്: ഉദയത്തുംവാതിൽ സെൻട്രൽ റെസിഡന്റ്സ് അസോസിയേഷൻ കുടുംബാംഗം കയ്യപ്പിള്ളി പരമേശ്വരൻ (78) നിര്യാതനായി. ഭാര്യ: മണി. മകൻ: ബിജു കെ.പി. മരുമകൾ: മിനി. അരനൂറ്റാണ്ടിലേറെയായി ശ്രീനാരായണഗുരുദേവ ജയന്തിയും സമാധിയും ഭക്തിപൂർവം പ്രദേശത്തിന്റെ മുഴുവൻ പങ്കാളിത്തത്തോടെ നടത്തിപ്പോന്നിരുന്നു. എസ്.എൻ.ഡി.പി യോഗം ഉദയത്തുംവാതിൽ ശാഖയുടെ രൂപീകരണത്തിൽ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. ടി..കെ. മാധവൻ കുടുംബയൂണിറ്റിന്റെ മുഴുവൻ സമയപ്രവർത്തനത്തിൽ വ്യാപൃതനായിരുന്നു.