പറവൂർ: എസ്.എൻ.ഡി.പി യോഗത്തയെും യോഗ നേതൃത്വത്തെയും അവഹേളിച്ച് പറവൂർ നഗരത്തിൽ പ്രകടനം നടന്ന സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ കൗൺസിൽ ശക്തിയായി പ്രതിഷേധിച്ചു. പണാപഹരണ കേസിൽ യൂണിയനിൽ നിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തവരും മത്സരിച്ച് കെട്ടിവെച്ച കാശുപോലും കിട്ടാത്തവരുമായ അഞ്ച് പേരാണ് സമുദായത്തെ ആകെ അവഹേളിക്കുന്ന രീതിയിൽ പറവൂരിൽ പ്രകടനം നടത്തിയതെന്ന് യൂണിയൻ കൗൺസിൽ ആരോപിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി ഹരിവിജയൻ സംസാരിച്ചു.