കൊച്ചി : വികാസ് ദർശൻ പദ്ധതിയുടെ ഭാഗമായി ഭാരത് വികാസ് പരിഷത്ത് കേരളയുടെ ആഭിമുഖ്യത്തിൽ 11 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ടിവി സമ്മാനിച്ചു. എളങ്കുന്നപ്പുഴ ഭാരത് വികാസ് ഭവനിൽ നടന്ന ചടങ്ങിൽ കെ.പി. ഹരിഹരകുമാർ, പി.വി. അതികായൻ, രാജൻ വല്യത്താൻ, പി.കെ. പ്രകാശ്, ഡോ. കിഷോർ മുരളീധർ , ശ്രീല, മൃദുല, പഞ്ചായത്ത് അംഗങ്ങളായ നളിനി സുഗതൻ, ഷീജ രാജു, സാമൂഹികപ്രവർത്തക ട്രീസ സുശീർ എന്നിവർ പങ്കെടുത്തു.