കൊച്ചി: നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിലെയും റെയിൽവെ സ്റ്റേഷനുകളിലെയും ജീവനക്കാർക്ക് പി.പി.ഇ കിറ്റ്, എൻ 95 മാസ്ക്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിതരണം. ഹിൽപാലസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, ഇൻസ്‌പെക്ടർ രാജ്കുമാർ, കെ.പി.എ ജില്ലാ സെക്രട്ടറി എൻ. വി .നിഷാദ്, പ്രസിഡന്റ് പി.ഡി. ബൈജു, പൊലീസ് വായ്പാ സഹകരണ സംഘം പ്രസിഡന്റ് ഇ.കെ. അനിൽകുമാർ, കെ.പി.ഐ ജില്ലാ സെക്രട്ടറി എം.പി. സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.