മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കോതമംഗലം മുഖ്യ തപാലാഫീസിനു മുന്നിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം എൻ.എഫ്.പി.ഇ ഡിവിഷൻ പ്രസിഡന്റ് രമേശ് എം.കുമാർ ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞപ്പൻ, ഒ.എസ്. ഗോപി, വി.ആർ. രതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.