മുവാറ്റുപുഴ: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുമ്പിൽ ധർണ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് ബാബു പീറ്റർ അദ്ധ്യക്ഷത വഹിച്ചു .ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി.സർക്കിൾ സഹകരണ യൂണിയൻ അംഗം ബിജു തങ്കപ്പൻ, സംഘടനയുടെ താലൂക്ക് സെക്രട്ടറി സിബി പി. സെബാസ്റ്റ്യൻ, പി.എൽ ജയകൃഷ്ണൻ, സനിൽ സജി, സാജു മാനുവൽ, ഡേവിഡ് ചെറിയാൻ, സി.പി.ജോണി എന്നിവർ സംസാരിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക,സഹകരണ ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, ഡി.എ കുടിശിക അനുവദിക്കുക, ശനിയാഴ്ചകളിലെ അവധി സഹകരണ ജീവനക്കാർക്കു ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.