മൂവാറ്റുപുഴ: എസ്.ബി.ഐ മൂവാറ്റുപുഴ റീജിയണൽ ഓഫീസ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് മഴകോട്ടുകൾ നൽകി. മൂവാറ്റുപുഴ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ മൂവാറ്റുപുഴ റീജിയണൽ മാനേജർ അജിത് കുമാർ.ആർ.വി ട്രാഫിക് സബ് ഇൻസ്‌പെക്ടർ പി.കെ. മാണിക്ക് മഴക്കോട്ടുകൾ കൈമാറി. സ്റ്റേറ്റ് ബാങ്കിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ചീഫ് മാനേജർ ജയരാജ്, ജോവിൻ ജോസ്, അതുൽ മാത്യു, വിവേക്, ദിവ്യ എന്നിവർ പങ്കെടുത്തു. കൊവിഡ് പോരാട്ട കാലഘട്ടത്തിൽ ട്രാഫിക് ഉദ്യോഗസ്ഥർ നൽകുന്ന സ്തുത്യർഹമായ സേവനത്തിനു എസ്.ബി.ഐ നൽകുന്ന ആദരവ് ആണിതെന്നു ചടങ്ങിൽ എസ്.ബി.ഐ റീജിയണൽ മാനേജർ പറഞ്ഞു.