മൂവാറ്റുപുഴ: കൊവിഡ് -19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലായ്,ആഗസ്റ്റ് മാസങ്ങളിൽ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കുവാൻ എംപ്ലോയ്മെന്റ് എക്സ്ചേ‌ഞ്ച് വഴിയുള്ള സേവനങ്ങൾ ക്രമീകരിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നൽകുന്ന രജിസ്ട്രേഷൻ,സർട്ടിഫിക്കറ്റ് ചേർക്കൽപുതുക്കൽ എന്നീ സേവനങ്ങൾ 2020 സെപ്തംബർ 30 വരെ ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം www.eemployment.kerala.gov.in എന്ന വെബ് സെെറ്റ് വഴി ഓൺലെെനായി മാത്രം ലഭിക്കുന്നതാണ്. പുതിയ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയും വെബ്സെെറ്റ് വഴി ചേർക്കാവുന്നതാണ്. അസൽ സർട്ടിഫിക്കറ്റുകൾ ഒക്ടോബർ മുതൽ ഡിസംബർ 31ന് മുമ്പായി ഹാജരാക്കണം. ഓൺലെെൻ സേവനങ്ങൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങക്കായാേ, സംശയദൂരികരണത്തിനായോ മൂവാറ്റുപുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായോ ഫോൺ മുഖേനയോ ബന്ധപ്പടെവുന്നതാണെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക്- 0485 2814960