മൂവാറ്റുപുഴ: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെ മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് 17-ാം വാർഡ് ശാഖ കമ്മിറ്റി ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഖദീജ ഇസ്മായിൽ ,ഫാത്തിമ ഇബ്രാഹീം, എൽദോ മത്തായി എന്നീ കുട്ടികളെയാണ് ആദരിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൽ മജീദ് വിദ്യാർത്ഥികൾക്ക് ട്രോഫി നൽകി . യോഗത്തിൽ മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് ട്രഷറർ ഷാഫി മുതിരക്കാലായിൽ, 17 വാർഡ് പ്രസിഡന്റ് അലിയാർ , സെക്രട്ട നൗഷാദ് ആക്കോത്ത്, ട്രഷറർ വി.എം.ബഷീർ, റഫീസ് വെള്ളിരിപ്പിൽ ,കുഞ്ഞുമുഹമ്മദ്,ഗഫൂർ ,ഷിഹാബ്, മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.