ptz
വേളൂരിൽ തരിശുഭൂമി കൃഷിഭൂമിയാക്കി പദ്ധതിയുടെ ഉദ്ഘാടനം പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ വിത്ത് വിതച്ച് നിർവഹിക്കുന്നു

കോലഞ്ചേരി: വേളൂരിൽ തരിശുഭൂമി കൃഷിഭൂമിയാക്കി 15 ഏക്കർ പാടത്ത് വിത്തുവിതച്ചു. പുത്തൻകുരിശ് പഞ്ചായത്തിലെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് വർഷങ്ങളായി തരിശായി കിടന്ന പാടത്ത് കൃഷി ഇറക്കുന്നത്. പ്രസിഡന്റ് പി.കെ. വേലായുധൻ വിത്ത് വിതച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലീന മാത്യു അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത സുകുമാരൻ, പഞ്ചായത്തംഗം കെ.കെ അശോക് കുമാർ, പരിഷത്ത് യൂണി​റ്റ് സെക്രട്ടറി എ.എസ് സജീഷ്, ജോസ് കണിയത്ത്, വർഗീസ് പൂത്തനാൽ, പി.എം. സുകുമാരൻ എന്നിവർ സംബന്ധിച്ചു.ശാസ്ത്ര സാഹിത്യ പരിഷത്ത് കരിമുകൾ യൂണി​റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.