പുത്തൻകുരിശ്: മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിലും പ്രളയ ഫണ്ട് തട്ടിപ്പിനും എതിരെ പ്രതിഷേധ സമരം നടത്തി . വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി.എൻ വൽസലൻ പിള്ള അദ്ധ്യക്ഷനായി. ജില്ലാ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് മുഖൃ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് നിബു കുരിയാക്കോസ്,കെ.പി ഗീവർഗീസ് ബാബു,ടി.കെ പോൾ, കെ.സി കുഞ്ഞൂഞ്ഞ് ,മനോജ് കാരക്കാട്ട് ,എം.കെ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.