ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെ കീഴ്മാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.
സമൂഹ അടുക്കളയ്ക്കായി പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ പോലും അവതരിപ്പിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് എം.ഒ.ജോൺ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.വി.എൽദോസ്, പി.എ. മുജീബ്, ലൈസ സെബാസ്റ്റ്യൻ,പി.കെ.ര മേശ്, ഷാഹിത, എൻ.വി. പീറ്റർ, അബ്ദുൾ അസീസ്, ഷറഫുദ്ദീൻ, എം.എ.കെ. നെജീബ്, വി.എം. മജീദ്, അജ്മൽ കാമ്പായി, ഇജാസ് കുട്ടമശ്ശേരി,പ രീത് കുഞ്ഞ്, അനൂപ്, കെ.എൻ. ധർമ്മജൻ, പൗലോസ് നേരെവീട്ടിൽ, ജോയി കൂരീയ്ക്കൽ, ബെന്നി മാത്യു തുടങ്ങിയവർ സംസാരിച്ചു.